തൃശൂര്‍: മെഡിക്കല്‍ കോളജിലെ 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ആശുപത്രി പരിസരത്തെ ഇന്ത്യന്‍ കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. ഈ രണ്ട് ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.