ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; കുന്നംകുളം നഗരത്തില്‍ പോലിസിന്റെ വ്യാപക പരിശോധന

Update: 2021-07-25 02:01 GMT

കുന്നംകുളം: ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന കുന്നംകുളം നഗരത്തില്‍ വാരാന്ത്യ ലോക്ഡൗണില്‍പോലിസിന്റെ കര്‍ശന പരിശോധന. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങള്‍ക്കും മാത്രം യാത്ര അനുവദിച്ചാണ് പോലിസ് നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ഞായറാഴ്ചയും പരിശോധന കര്‍ശനമാക്കും.

നഗര കേന്ദ്രത്തിലും ത്രിവേണി ജംഗ്ഷനിലും പോലിസ് പരിശോധന നടത്തി. സത്യവാങ്മൂലം കയ്യില്‍ കരുതാതെ വരുന്നവരുടെ പേരും മേല്‍വിലാസവും ശേഖരിക്കുകയും കൊവിഡ് പരിശോധന ആവശ്യമുള്ള വരെ ക്യാമ്പ് നടക്കുന്ന ഗവ.ബോയ്‌സ് സ്‌കൂളിലേക്ക് അയച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു.

രോഗികളുടെ എണ്ണത്തിലുള്ള ഗണ്യമായ വര്‍ധനവില്‍ കുന്നംകുളം രണ്ടാം ആഴ്ചയിലും വീണ്ടും ഡി കാറ്റഗറിയിലേക്ക് മാറിയിരുന്നു. കുന്നംകുളം നഗരസഭാ പ്രദേശം നിലവില്‍ ട്രിപ്പിള്‍ ലോക്ഡൗണിലാണ്.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി കൂടിയാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

Similar News