മാള്‍ട്ട: മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു. ബോധമറ്റ നിലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് ബിന്‍സിയയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു ബിന്‍സിയ. മക്കള്‍: ഹന, ഹിസ.