ആര്‍എസ്എസ് വളര്‍ത്തിയ മുസ്‌ലിം വിരുദ്ധതയില്‍ തണല്‍ തേടുന്ന സിപിഎം; ബംഗാള്‍ പരാജയത്തെ കുറിച്ച് ഖാദര്‍ പാലാഴിയുടെ കുറിപ്പ്
കോഴിക്കോട്: ആര്‍എസ്എസ് വളമിട്ട് വലുതാക്കിയ മുസ്ലിം വിരുദ്ധ വടവൃക്ഷത്തിന്റെ തണല്‍ കൊള്ളാന്‍ സിപിഎം ശീലിച്ചു കഴിഞ്ഞുവെന്ന് ഖാദര്‍ പാലാഴി. ബംഗാള്‍ പരാജയത്തിന് കാരണം പാര്‍ട്ടി അണികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകിപ്പോയതല്ല മറിച്ച് അബ്ബാസ് സിദ്ദീഖി ചെയര്‍മാനും സിരിമന്‍ സോരന്‍ ജനറല്‍ സെക്രട്ടറിയുമായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനെ (ഐഎസ്എഫ്) മുന്നണിയില്‍ കൂട്ടിയതാണ് ഒരു സീറ്റു പോലുമില്ലാത്ത പാര്‍ട്ടിയായിപ്പോകാന്‍ കാരണമെന്ന കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലിനേയാണ് ഖാദര്‍ പാലാഴി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നത്.
'ഐഎസ്എഫിന്റെ കുറ്റം സിപിഎം വിലയിരുത്തുന്നത് ഇങ്ങനെയാണ്. ' അവര്‍ പേരിലും പ്രവര്‍ത്തന പരിപാടിയിലും സെക്യുലറാണ്. എല്ലാ വിഭാഗമാളുകളേയും അവര്‍ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. എന്നാലവര്‍ക്ക് മുസ്ലിം പാര്‍ട്ടി എന്ന ഇമേജുണ്ടായിപ്പോയി ' എന്ന്!
എന്നാല്‍ കണക്ക് നോക്കൂ. ISF ജനിച്ചിട്ടു പോലുമില്ലാത്ത 2016ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പോലും CPM, CPl, RSP, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ സകലമാന പാര്‍ട്ടികള്‍ക്കെല്ലാം കൂടി 7.4% വോട്ടുകളാണ് ലഭിച്ചത്. 2021 ല്‍ അത് 5.6% മായിക്കുറഞ്ഞു. കാരണം ISF ആണോ? അല്ലേയല്ല. CPM എംഎല്‍എമാരും ഏരിയ ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം BJP യിലേക്ക് ഒഴുകുകയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം രണ്ടും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് അവര്‍ക്കറിയാം. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ബംഗാളിനെക്കുറിച്ച് പറഞ്ഞത് വായിച്ചിട്ടുള്ളവര്‍ക്ക് ഇപ്പറഞ്ഞത് എളുപ്പം ബോദ്ധ്യമാവും'. ഖാദര്‍ പാലാഴി കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ബംഗാള്‍ പരാജയത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം കണ്ടെത്തിയ കാരണം സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ അമൂല്യ രേഖയായി സൂക്ഷിക്കേണ്ടതാണ്. പാര്‍ട്ടി അണികള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോയതല്ല മറിച്ച് അബ്ബാസ് സിദ്ദീഖി ചെയര്‍മാനും സിരിമന്‍ സോരന്‍ ജനറല്‍ സെക്രട്ടറിയുമായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനെ (ഐഎസ്എഫ്) മുന്നണിയില്‍ കൂട്ടിയതാണ് ഒരു സീറ്റു പോലുമില്ലാത്ത പാര്‍ട്ടിയായിപ്പോകാന്‍ യോഗം കാരണമായിപ്പറയുന്നത്. ഐഎസ്എഫിന്റെ കുറ്റം സിപിഎം വിലയിരുത്തുന്നത് ഇങ്ങനെയാണ്. ' അവര്‍ പേരിലും പ്രവര്‍ത്തന പരിപാടിയിലും സെക്യുലറാണ്. എല്ലാ വിഭാഗമാളുകളേയും അവര്‍ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. എന്നാലവര്‍ക്ക് മുസ്ലിം പാര്‍ട്ടി എന്ന ഇമേജുണ്ടായിപ്പോയി ' എന്ന്!
എന്നാല്‍ കണക്ക് നോക്കൂ. ISF ജനിച്ചിട്ടു പോലുമില്ലാത്ത 2016ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പോലും CPM, CPl, RSP, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ സകലമാന പാര്‍ട്ടികള്‍ക്കെല്ലാം കൂടി 7.4% വോട്ടുകളാണ് ലഭിച്ചത്. 2021 ല്‍ അത് 5.6% മായിക്കുറഞ്ഞു. കാരണം ISF ആണോ? അല്ലേയല്ല. CPM എംഎല്‍എമാരും ഏരിയ ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം BJP യിലേക്ക് ഒഴുകുകയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം രണ്ടും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് അവര്‍ക്കറിയാം. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ബംഗാളിനെക്കുറിച്ച് പറഞ്ഞത് വായിച്ചിട്ടുള്ളവര്‍ക്ക് ഇപ്പറഞ്ഞത് എളുപ്പം ബോദ്ധ്യമാവും.
ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകളൊന്നാകെ മമതക്ക് വാരിക്കോരി കൊടുക്കുകയായിരുന്നു. ISF മത്സരിച്ച 30 സീറ്റില്‍ 26 ഉം തൃണമൂലാണ് ജയിച്ചത്. മൂന്നിടത്ത് ബിജെപിയും. ഒരു സീറ്റില്‍ മാത്രമാണ് ISF ജയിച്ചത്.
കേരളത്തിലെ പാര്‍ട്ടി 'കുഞ്ഞാലിക്കുട്ടി, ഹസന്‍, അമീര്‍' തന്ത്രവും 'കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി' തന്ത്രവും പയറ്റിയപ്പോള്‍ എന്ത്‌കൊണ്ട് കേന്ദ്ര നേതൃത്വം മൗനം പാലിച്ചുവെന്നതിന്റെ രഹസ്യം കൂടി വെളിപ്പെടുന്നതാണ് ഈ ഐഎസ്എഫ് നിരീക്ഷണം. എന്നാല്‍ ഇ.എം.എസ് പള്ളിക്കാരുടേയും പട്ടക്കാരുടേയം പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചതും മൂക്ക് താഴോട്ടുള്ളവര്‍ക്കെല്ലാം നിറമറിയുന്നതുമായ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അവരുടെ ഏത് ഗ്രൂപ്പിനേയും എല്‍ഡിഎഫിലെടുക്കാന്‍ 24 മണിക്കൂര്‍ മതിയെങ്കില്‍ പേരും കൊടിയും മാറ്റിയിട്ടും 24 വര്‍ഷം കഴിഞ്ഞ ശേഷമാണ് ഐഎന്‍എലിന് ബാക്ക് ബെഞ്ചിലെങ്കിലും ഇരിക്കാനായത്.
RSS വളമിട്ട് വലുതാക്കിയ മുസ്ലിം വിരുദ്ധ വടവൃക്ഷത്തിന്റെ തണല്‍ കൊള്ളാന്‍ സിപിഎം ശീലിച്ചു കഴിഞ്ഞുവെന്നാണ് കേന്ദ്ര കമ്മിറ്റി തീരുമാനം കാണിക്കുന്നത്. ആ സന്ദേശത്തിന്റെ പ്രയോഗവല്‍ക്കരണമാണ് കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്.