ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന തുടങ്ങി

Update: 2021-08-16 14:29 GMT

തൃശൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധനയും ഇന്‍ഫര്‍മേഷന്‍ സെന്ററും തുടങ്ങി. ഓഗസ്റ്റ് 16 മുതല്‍ 20 വരെ ക്വാളിറ്റി കണ്ട്രോള്‍ ലാബില്‍ വെച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ ഡേവിസ് മാസ്റ്റര്‍ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭ്യമാകുന്ന ഓരോ ബ്രാന്‍ഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ച് അറിയുന്നതിനും തങ്ങള്‍ ഉപയോഗിക്കുന്ന പാലിന്റെ ' ഗുണനിലവാരം സംബന്ധിച്ച സംശയങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പ്രിയ ജോസഫ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ ജോസ് പാലോക്കാരന്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ അറിയിച്ചു. ഫോണ്‍ 0487 2322845.

Similar News