തൃശൂര്‍: കേരള ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്റെ വിദ്യാ കിരണ്‍ പദ്ധതിയില്‍ 55000 രൂപ ശേഖരിച്ച് കുന്നംകുളം ഉപജില്ല ഒന്നാം സ്ഥാനം നേടി. വിഷന്‍ 2021-2026ന്റെ ഭാഗമായി 162 ഉപജില്ലകളിലാണ് കുന്നംകുളം ഒന്നാമതെത്തിയത്.
കുട്ടികള്‍ക്കു ഓണ്‍ ലൈന്‍ ഉപകരണങ്ങള്‍ കൊടുക്കുന്നതിനു വേണ്ടിയുള്ള വിദ്യാകിരണ്‍ പദ്ധതിയിലേക്കാണ് കുന്നംകുളം ലോക്കല്‍ അസോസിയേഷന്‍ സാമ്പത്തിക സമാഹാരണം നടത്തിയത്. ചാവക്കാട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ ഉദ്ഘാടനസമ്മേളനത്തില്‍ കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി കെ നാസര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അധ്യക്ഷത വഹിച്ചു. സമ്മേളനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്‌റ്റേറ്റ് കമ്മിഷണര്‍ സി ബി ജെലിന്‍ വിഷന്‍ 2021-2026 വിശദീകരണം നടത്തി. സംസ്ഥാന ഗൈഡ് പ്രതിനിധി ജയലക്ഷ്മി സി, ജില്ല ജോയിന്റ് സെക്രട്ടറി അനിത. സി. മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സിസ്റ്റര്‍ ജിസ്പ്രിയ, ഷോബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്‍എ സെക്രട്ടറി രാഹുല്‍. എസ്. ചുങ്കത്ത് നന്ദി രേഖപെടുത്തി.