ലൈഫ് മിഷന്‍: 100 ദിവസം കൊണ്ട് 1002 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച് തൃശൂര്‍ ജില്ല
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 1002 ഭവനങ്ങള്‍.
സംസ്ഥാനത്ത് 10,000 ലൈഫ് ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം സപ്തംബര്‍ 18 ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിക്കും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലായി 694 ഭവനങ്ങളും നഗരസഭകളില്‍ 308 ഭവനങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 34 ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയ തെക്കുംകര ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനത്ത്.
120 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച വടക്കാഞ്ചേരി നഗരസഭയാണ് നഗരസഭകളില്‍ ഒന്നാമതുള്ളത്.
ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ 18,740 വീടുകളാണ് പൂര്‍ത്തിയായിട്ടുള്ളത്.