തോണിക്കടവ് ടൂറിസം പദ്ധതി മൂന്നാംഘട്ട വികസനം: യോഗം ചേര്‍ന്നു

Update: 2021-09-26 09:12 GMT

കോഴിക്കോട്: തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട വികസനവുമായി ബന്ധപ്പെട്ട് കെ. എം സച്ചിന്‍ ദേവ് എം.എല്‍. എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എംഎല്‍എ യും ജില്ലാകലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢിയും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സൗന്ദര്യവത്കരണവും മറ്റ് പ്രവൃത്തികളും വിലയിരുത്തി.

തോണിക്കടവില്‍ നിന്നും ജലാശയത്തിനു നടുക്കുള്ള ചെറു ദ്വീപായ ഹാര്‍ട്ട് ഐലന്റിലേക്ക് സസ്‌പെന്‍ഷന്‍ ബ്രിഡ്ജ്, സൈക്കിള്‍ ട്രാക്ക്, വ്യൂ ഡക്ക്, വെഡിംഗ് ഫോട്ടോഗ്രാഫി ഏരിയ തുടങ്ങിയവയാണ് മൂന്നാം ഘട്ട വികസനത്തിന്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജനപ്രതിനിധികള്‍, ഡിടിപിസി സെക്രട്ടറി സി പി ബീന, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സീ എര്‍ത്ത് ആര്‍ക്കിടെക്ട് റജി മാനുവല്‍ ഹാര്‍ട്ട് ഐലന്റിന്റെ ഡിപിആര്‍ അവതരിപ്പിച്ചു.

Similar News