തൃശൂര്‍: കനത്തമഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കലക്ടര്‍ ഹരിത വി കുമാര്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ താലൂക്ക് തലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. വെള്ളക്കെട്ട് ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ ചെയ്തു വരികയാണെന്ന് കലക്ടര്‍ അറിയിച്ചു.
മേലൂര്‍ പഞ്ചായത്തിലെ ഡിവൈന്‍ കോളനി, കൂടപ്പുഴ, കോടശ്ശേരി പഞ്ചായത്തിലെ ചന്ദനക്കുന്ന് എന്നിവിടങ്ങളിലാണ് കലക്ടറും സംഘവും സന്ദര്‍ശനം നടത്തിയത്.