ബാങ്കുകള്‍ സമൃദ്ധി വായ്പാ മേളയില്‍ തൃശൂര്‍ ജില്ലയില്‍ വിതരണം ചെയ്തത് 266.76 കോടി രൂപ
തൃശൂര്‍: തൃശൂരില്‍ നടത്തിയ സമൃദ്ധി വായ്പാ മേളയില്‍ ബാങ്കുകള്‍ 7661 ലോണുകളിലായി 266.76 കോടി രൂപ വിതരണം ചെയ്തു. ഇതില്‍ 64.71 കോടി രൂപ കൃഷി അനുബന്ധ വ്യവസായങ്ങള്‍ക്കും 67.04 കോടി എംഎസ്എംഇ വിഭാഗത്തിലും 135.01 കോടി മറ്റു സ്വയം തൊഴില്‍ മേഖലയിലുമാണ് വിതരണം ചെയ്തത്. പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ സജ്ജീകരിച്ച മേളയില്‍ 19 പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകള്‍ സജ്ജമാക്കിയിരുന്നു. ടി എന്‍ പ്രതാപന്‍ എം പി മേള ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാനറാ ബാങ്ക് ഡി ജി എം അന്നമ്മ സൈമണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ഗ്രാമീണ്‍ബാങ്ക് ചെയര്‍മാന്‍ ജയപ്രകാശ്, ധനലക്ഷ്മി ബാങ്ക് എം ഡി ശിവന്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡി ജി എം ഗിരിജേഷ് മഹാദേവ് ഗോകര്‍ണ, ബാങ്ക് ഓഫ് ഇന്ത്യ ഡി ജി എം ശ്രീനാഥ്, എം എസ് എം ഇ ഡെപ്യൂട്ടി ഡയറക്ടര്‍ കത്രീനാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. കാനറാ ബാങ്ക് റീജിയണല്‍ ഹെഡ് ജയാ രാജപ്പന്‍ സ്വാഗതവും ലീഡ് ബാങ്ക് മാനേജര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.