നെയ്യാറ്റിൻകര ഗോപൻ്റെ മരണം: മരണസർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല; നെയ്യാറ്റിൻകര നഗരസഭ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് നഗരസഭ. മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ സമർപ്പിച്ച അപേക്ഷയിലാണ് മറുപടി.
ഗോപൻ്റെ മരണവുമായി ഉയർന്നു വന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികളുടെ ആദ്യ ഘട്ടമാണ് പൂർത്തിയായത്. രാസപരിശോധനാഫലം അടക്കമുള്ള കാര്യങ്ങൾ പുറത്തു വരാനുണ്ട്. ഈ സാഹചര്യത്തിൽ ശരിയായ ഉത്തരങ്ങൾ ലഭിച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാനാവൂ എന്നാണ് നഗരസഭയുടെ നിലപാട്.