നെയ്യാറ്റിന്‍കര സംഭവം: കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയവര്‍ക്കും ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല
ഇതോടെ, ഭൂമിയില്‍ അവാകാശവാദം ഉന്നയിച്ച വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവ്‌ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി.
അതിയന്നൂര്‍ വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 21) 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാല്‍ ഈ ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കുമ്പോള്‍ 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്ധര്‍ പറയുന്നു. എന്നാല്‍ പട്ടയം കിട്ടിയവരില്‍ നിന്നു വിലയ്ക്കു വാങ്ങാന്‍ സാധ്യതയുണ്ട്. പക്ഷേ രേഖകള്‍ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.
ഇതോടെ, ഭൂമിയില്‍ അവാകാശവാദം ഉന്നയിച്ച വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവ്‌ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തര്‍ക്കസ്ഥലം രാജന്റെ മക്കള്‍ക്കു തന്നെ കൊടുക്കാനാകുമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മാതാപിതാക്കളെ അടക്കം ചെയ്ത ഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യത്തിലാണ് റവന്യു വകുപ്പ് അന്വേഷണം തുടങ്ങയത്.