ദേശീയപാത വികസനം: നഷ്ടപരിഹാരത്തില്‍ നിന്നും കുറച്ച തുക ഇരകള്‍ക്ക് തിരിച്ചു നല്‍കണമെന്ന് ദേശീയപാത കര്‍മ്മ സമിതി

Update: 2021-12-10 15:35 GMT

പയ്യോളി: ദേശീയപാത നഷ്ടപരിഹാരത്തില്‍ നിന്നും കുറച്ച പന്ത്രണ്ട് ശതമാനം സംഖ്യ കോടതി വിധി വന്ന സാഹചര്യത്തില്‍ ഇരകള്‍ക്ക് തിരിച്ചു നല്‍കണമെന്ന് കൊയിലാണ്ടി താലുക്ക് ദേശീയപാത കര്‍മ്മ സമിതി യോഗം ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്കും കച്ചവടക്കാര്‍ക്കുമുള്ള പുനരധിവാസ ആനുകൂല്യം എത്രയും വേഗം നല്‍കണമെന്നും അതിനു ശേഷമേ കെട്ടിടങ്ങള്‍ പൊളിക്കാന്‍ അനുവദിക്കുകയുള്ളു എന്നും യോഗം തീരുമാനിച്ചു.

സി.വി.ബാലഗോപലന്‍, കെ പി എ വഹാബ്, സലാം ഫര്‍ഹത്ത്, റാണാപ്രതാപ്,ശശി തരിപ്പയില്‍, ഇബ്രാഹീം മിസ്റ്റര്‍,ബിജു തിക്കോടി ള്‍,ഡോ.കെ.രാജന്‍ പ്രസംഗിച്ചു. അഡ്വ. അശ്വിനി നിയമകാര്യങ്ങള്‍ വിശദീകരിച്ചു.  

Tags:    

Similar News