സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള 83 കാരനായ സ്വാമി ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇപ്പോള്‍ മുംബൈക്ക് സമീപമുള്ള തലോജ ജയിലില്‍ ക്വാറന്റെയിനിലാണ് അദ്ദേഹം.

Update: 2020-10-23 09:13 GMT

മുംബൈ: മഹാരാഷ്ട്രയില്‍ 2018ല്‍ നടന്ന ഭീമ കൊറെഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഈ മാസം ആദ്യം അറസ്റ്റിലായ ഗോത്രാവകാശ അവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ കോടതി തള്ളി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള 83 കാരനായ സ്വാമി ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇപ്പോള്‍ മുംബൈക്ക് സമീപമുള്ള തലോജ ജയിലില്‍ ക്വാറന്റെയിനിലാണ് അദ്ദേഹം.

ഖാര്‍ഖണ്ഡിലെ റാഞ്ചിയിലെ വീട്ടില്‍ നിന്നാണ് സ്വാമിയെ ദില്ലിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ അറസ്റ്റ് രാജ്യത്താകമാനം പ്രതിഷേധത്തിനു കാരണമായിരുന്നു. ഭീമ കൊറേഗാവ് അക്രമ കേസില്‍ അറസ്റ്റിലായ 16-ാമത്തെ വ്യക്തിയാണ് സ്റ്റാന്‍ സ്വാമി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും യുഎപിഎയും അദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുണ്ട്.

Tags:    

Similar News