ബെംഗളൂരു: ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ രണ്ടുപേരെ കൂടി എന്‍ ഐഎ അറസ്റ്റ് ചെയ്തു. അബ്ദുല്‍ മത്തീന്‍ താഹ, മുസാഫിര്‍ ഹുസയ്ന്‍ ഷാസിബ് എന്നിവരെയാണ് പിടികൂടിയത്. കൊല്‍ക്കത്തയില്‍ ഒളിവില്‍ കഴിയുന്നതിനിടെ എന്‍ഐഎ സംഘം പശ്ചിമബംഗാള്‍ പോലിസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപോര്‍ട്ട്. മാര്‍ച്ച് ഒന്നിനാണ് ബെംഗളുരുവിലെ ബ്രൂക്ക് ഫീല്‍ഡിലുള്ള രാമേശ്വരം കഫേയില്‍ ബോംബ് സ്ഫോടനം നടന്നത്.