ഗുജറാത്ത് നിയമസഭയില്‍ ആദ്യ വനിതാ സ്പീക്കറാവാനൊരുങ്ങി നിമാബെന്‍ ആചാര്യ

Update: 2021-09-25 16:34 GMT
ഗുജറാത്ത് നിയമസഭയില്‍ ആദ്യ വനിതാ സ്പീക്കറാവാനൊരുങ്ങി നിമാബെന്‍ ആചാര്യ

അഹ്മദാബാദ്: മുതിര്‍ന്ന ബിജെപി എംഎല്‍എയായ നിമാബെന്‍ ഗുജറാത്ത് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കറാവും. സപ്തംബര്‍ 27, 28 തിയ്യതികളിലായി ചേരുന്ന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിലാണ് നിമാബെന്നെ തിരഞ്ഞെടുക്കുക. പ്രതിപക്ഷത്തുളള കോണ്‍ഗ്രസ് നിമാബെന്നിനെ പിന്തുണക്കാന്‍ തയ്യാറായതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നുവരവ് സാധ്യമായത്.

പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയില്‍ മുന്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി ചേര്‍ന്നതോടെയാണ് പുതിയൊരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്തേണ്ടിവന്നത്. പുതിയ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയാണ് രാജേന്ദ്ര ത്രിവേദി.

കഴിഞ്ഞ സഭ പിരിയും മുമ്പ് സെക്രട്ടേറിയറ്റ് പുതിയ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 

Tags:    

Similar News