
പാലക്കാട്: മണ്ണൂരില്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മണ്ണൂര്‍ കൈമാക്കുന്നത് കാവിലെ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ മനംനൊന്ത് തൂങ്ങിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഈ സമയം മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.