ബിഹാറില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന വാഗ്ദാനം: ന്യായീകരിച്ച് നിര്‍മല സീതാരാമന്‍

മഹാമാരിയെ വോട്ടുരാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ബിജെപിക്കെതിരെ വന്‍ വിമര്‍ശനമാണ് രാഷ്ട്രീയതലത്തിലും സമൂഹ്യമാധ്യമങ്ങളിലും ഉയര്‍ന്നത്.

Update: 2020-10-24 14:49 GMT

ന്യൂഡല്‍ഹി:അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയതിന് ന്യായീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും അധികാരത്തില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് പ്രഖ്യാപിക്കാം. അതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് അവര്‍ ഇതിന് ന്യായം പറഞ്ഞത്. കഴിഞ്ഞ ദിവസം ബിജെപി ബീഹാറില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഒന്നാമതായി പറഞ്ഞത് കൊവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ്. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വാക്‌സിന്‍ നല്‍കാമെന്ന അവകാശവാദം ചട്ടലംഘനവും കോഴവാഗ്ദാനത്തിന് തുല്യവുമെന്നാണ് ആരോപണം.

മഹാമാരിയെ വോട്ടുരാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ബിജെപിക്കെതിരെ വന്‍ വിമര്‍ശനമാണ് രാഷ്ട്രീയതലത്തിലും സമൂഹ്യമാധ്യമങ്ങളിലും ഉയര്‍ന്നത്. കൊവിഡ് വാക്സിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് വിലകുറഞ്ഞ സംസ്‌കാരമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Tags:    

Similar News