നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുന്നത് 22 വര്‍ഷത്തിനുള്ളില്‍ എട്ട് തവണ

Update: 2022-08-10 10:26 GMT

ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന്പുറത്തുവന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാര്‍ എട്ടാം തവണയാണ് ഈ പദവിയിലെത്തുന്നത്. 2000 മാര്‍ച്ചിലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തുന്നത്. എന്‍ഡിഎ സഖ്യത്തിന് 151 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ലാലുവിന് 159 എംഎല്‍എമാര്‍. രണ്ട് പേര്‍ക്കും ഭൂരിപക്ഷത്തിനുവേണ്ട 163 സീറ്റ് ലഭിച്ചില്ല. തുടര്‍ന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനുമുമ്പ് അദ്ദേഹം രാജിവച്ചുപുറത്തുപോയി.

2005ലാണ് അദ്ദേഹം രണ്ടാം തവണ മുഖ്യമന്ത്രിയാവുന്നത്. അന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി 88 സീറ്റുകള്‍ നേടി. ബിജെപിക്ക് 55 സീറ്റ് ലഭിച്ചു. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതോടെ 243 അംഗ നിയമസഭയിലെ അംഗസംഖ്യ കുറഞ്ഞു. 122 സീറ്റോടെ അദ്ദേഹം അഞ്ച് വര്‍ഷം തികച്ചു.

2010 ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി സ്ഥാനമേററു. 2013ല്‍ ബിജെപിയുമായി പിരിഞ്ഞ് പുറത്തുപോയി. തുടര്‍ന്ന് ജിതന്‍ രാാം മന്‍ജി മുഖ്യമന്ത്രിയായി.

2015ല്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക്.  ഇത്തവണ ആര്‍ജെഡിയുമായായിരുന്നു സഖ്യം. 2017ല്‍ ആര്‍ജെഡിയുമായി വഴിപിരിഞ്ഞ് ബിജെപിയുമായി ചേര്‍ന്നു. ആ സര്‍ക്കാര്‍ 2020 വരെ തുടര്‍ന്നു. 2020ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി ഏഴാം തവണയും മുഖ്യമന്ത്രിസ്ഥാനത്തെത്തി.

ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ എട്ടാം തവണ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

സോഷ്യലിസ്റ്റ് നേതാവായാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. രാം മനോഹര്‍ ലോഹ്യയുടെയും വിപി സിങ്ങിന്റെയും കൂടെ പ്രവര്‍ത്തിച്ചു. ജയപ്രകാശ് നാരായണ്‍ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു.

1985ലാണ് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അക്കാലത്ത് ലാലുപ്രസാദ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ 1989ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി.

Tags:    

Similar News