ജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബ് റഹ്മാന് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് കേരളയുടെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഇസ്ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം' എന്ന തലക്കെട്ടില്‍ ജിഐഒ കേരള സംഘടിപ്പിക്കുന്ന ദക്ഷിണ കേരള സമ്മേളനം നാളെ വൈകീട്ട് മൂന്നിന് നന്ദാവനത്ത് വെച്ച് റാലിയോടെ ആരംഭിക്കും. തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് പൊതുസമ്മേളനം നടക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബ് റഹ്മാന് ഉദ്ഘാടനം ചെയ്യും.
അഡ്വ. ഹാരിസ് ബീരാന് എംപി, യുകെ ആസ്ഥാനമായുള്ള സന്നദ്ധസംഘടന ഫ്രണ്ട്സ് ഓഫ് അല്‍ അഖ്സ സ്ഥാപകന്‍ ഡോ. ഇസ്മായില്‍ പട്ടേല്‍, സാമൂഹ്യ പ്രവര്‍ത്തക ശ്വേതാ ഭട്ട്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ റഹ്മത്തുന്നിസ, നാഷണല്‍ ഫെഡററേഷന് ഓഫ് യൂത്ത് മൂവമെന്റ് ചെയര്മാന് സി ടി സുഹൈബ്, നാഷണല്‍ ഫെഡറേഷന് ഓഫ് ജിഐഒ ജനറല്‍ സെക്രട്ടറി സമര് അലി, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി ടി പി, സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് കേരള പ്രസിഡന്റ് മുഹമ്മദ് സഈദ് ടി കെ, ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് കേരള പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന, ജനറല്‍ സെക്രട്ടറി സുഹാന അബ്ദുല്‍ ലത്തീഫ്, ദക്ഷിണ കേരള സമ്മേളനം ജനറല്‍ കണ്‍വീനര്‍ ആനിസ മുഹ്യിദ്ദീന് എന്നിവര്‍ സംസാരിക്കും.