
വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്നു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് നടപനേരത്തെ എന്‍ ഡി അപ്പച്ചനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കെ കെ ഗോപിനാഥനും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.ബുധനാഴ്ചയാണ് ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്.
വിജയന്റെ മരണത്തില്‍ ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പിന്നീട് ആത്മഹത്യാപ്രേരണക്കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.വിജയന്റെ കത്ത് പരിശോധിച്ചതിലൂടെയാണ് ആത്മഹത്യ പ്രേരണ കൂടി ചുമത്തിയത്.
എന്‍ എം വിജയനും മകനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കീടനാശിനി കഴിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. സാമ്പത്തിക ബാധ്യതയായിരുന്നു കാരണം. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ രണ്ടുപേരും മരിക്കുകയായിരുന്നു. എന്‍ എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍. 10 ബാങ്കുകളില്‍ വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് നിഗമനം.