വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇപി ജയരാജനെതിരേ കേസില്ല; പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനെന്നും മുഖ്യമന്ത്രി

സര്‍ക്കാരും പോലിസും ഇ പി ജയരാജനോടും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഇരട്ടനീതിയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

Update: 2022-07-07 06:24 GMT
വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇപി ജയരാജനെതിരേ കേസില്ല; പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിച്ചതാണ്. കേസിലെ പ്രതികള്‍ കോടതിയിലോ, പോലിസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ല.പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സര്‍ക്കാരും പോലിസും ഇ പി ജയരാജനോടും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഇരട്ടനീതിയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

Tags:    

Similar News