ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം; വ്യാപകസംഘര്‍ഷത്തിന് സാധ്യതയെന്ന് പാക് മാധ്യമങ്ങള്‍

Update: 2022-04-03 05:31 GMT

ഇസ് ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് വലിയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ജിയോ ടിവി അടക്കമുള്ള പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സര്‍ക്കാരും ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് അംഗങ്ങളും സംഘര്‍ഷം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും എംപിമാരെ താമസസ്ഥലത്തുനിന്ന് പുറത്തുകടക്കാനും കടന്നവരെ പാര്‍ലമെന്റില്‍ പ്രവേശിപ്പിക്കാനും അനുവദിക്കില്ലെന്നും അറിയാന്‍ കഴിഞ്ഞതായി പാക് മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടയില്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്നു തന്നെ ലഭിച്ചവിവരമാണെന്ന് പറഞ്ഞാണ് ഇക്കാര്യം അദ്ദേഹം പുറത്തുവിട്ടത്.

പാര്‍ലമെന്റിലേക്ക് പ്രതിപക്ഷ എംപിമാര്‍ എത്തിയാലും തിരിച്ചുപോകുമ്പോഴും മര്‍ദ്ദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജിയോ ടിവി മാധ്യമപ്രവര്‍ത്തകന്‍ ഹമിത് മിര്‍ റിപോര്‍ട്ട് ചെയ്തു. തെരുവില്‍ നേരിടാന്‍ ഇമ്രാന്‍ഖാന്‍ തന്നെ പാര്‍ട്ടിയിലെ യുവാക്കളോട് ആവശ്യപ്പെട്ടിരുന്നു.

തനിക്കെതിരേ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. തന്നെ ഒരു വിദേശരാജ്യം ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ക്ലാസിഫൈഡ് വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരേ നിയമവിഭാഗം ഇമ്രാന്‍ഖാന്

342 അംഗ പാര്‍ലമെന്റില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിക്ക് നിലവില്‍ ഭൂരിപക്ഷമില്ല. ചില ചെറുപാര്‍ട്ടികളുടെ കൂട്ട് പിടിച്ചാണ് അധികാരത്തിലെത്തിയത്. എന്നാല്‍ അവര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് പ്രതിസന്ധി രൂപം കൊണ്ടത്.

അഴിമതി, ഭരണശേഷിയുടെ കുറവ്, തെറ്റായ സാമ്പത്തിക നയങ്ങള്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഇമ്രാനെതിരേ ഉന്നയിച്ചിട്ടുള്ളത്. 2018 ജൂലൈയിലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായത്. 

Tags:    

Similar News