മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധിയില്ല; സംസ്ഥാനത്ത് ഐസിയു ബെഡിനും ഓക്‌സിജനും ക്ഷാമമില്ലെന്നും മന്ത്രി
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. മെഡിക്കല്‍ കോളജുകളില്‍ ഐസിയു ബെഡുകളുടേയോ, ഓക്‌സിജന്റെയോ കുറവില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആശുപത്രി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആര്‍ക്കും ചികില്‍സ നിഷേധിക്കപ്പെടുന്ന സാഹചര്യമില്ല. കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധിയെന്ന പ്രചാരണം വാസ്തവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.