ഇന്ധനവില 100 കടന്നിട്ടും മിണ്ടുന്നില്ലേ? അമിതാഭ് ബച്ചനോടും അക്ഷയ്കുമാറിനോടും അനുപം ഖേറിനോടും ചോദ്യവുമായി കോണ്‍ഗ്രസ്

Update: 2021-06-03 17:20 GMT

ന്യൂഡല്‍ഹി; പെട്രോളിന്റെ വില 100 രൂപ കടന്നിട്ടും ഒന്നും മിണ്ടാതെ മൗനം തുടരുന്ന അമിതാഭ് ബച്ചനോടും അക്ഷയ്കുമാറിനോടും അനുപം ഖേറിനോടും ചോദ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ്. കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതികരിക്കാനില്ലേ എന്ന് ചോദിച്ച് ഇവര്‍ക്ക് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ് കത്തയച്ചു.

2012ല്‍ യുപിഎ ഭരണകാലത്ത് അമിതാഭ് ബച്ചന്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്തിരുന്നു. അന്ന് 63 രൂപയായിരുന്നു പെട്രോള്‍ ലിറ്ററിന് വില. അക്ഷയ്കുമാറും അനുപം ഖേറും ഇതേ തരത്തില്‍ പ്രതികരിച്ചിരുന്നു. എന്നിട്ടെന്തുകൊണ്ടാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്യാത്തതെന്നും ഭായ് ജഗ്തപ് ചോദിച്ചു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച ഇവര്‍ക്ക് ഇപ്പോഴൊന്നും പറയാനില്ലേ എന്നാണ് ജഗ്തപയുടെ ചോദ്യം.

Tags:    

Similar News