ഓട്‌സ് ഓംലറ്റ്; വേഗത്തില്‍ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ പ്രഭാത ഭക്ഷണം
ഓട്‌സിന്റെയും മുട്ടയുടേയും പച്ചക്കറികളുടെയും മിശ്രിതമായ ഈ വിഭവം ഒരു സമ്പൂര്‍ണ ഭക്ഷ്യഇനമാണ്.
ആവശ്യമായ സാധനങ്ങള്‍
ഓട്‌സ് പൊടിച്ചത് - ഒരു കപ്പ്
മുട്ട - വലുതാണെങ്കില്‍ 2, അല്ലെങ്കില്‍ 3
പാല്‍ - 3 ടേബിള്‍ സ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കാരറ്റ്, തക്കാളി, കാപ്‌സിക്കം, പച്ചമുളക്, സവാള, വെളുത്തുള്ളി - എല്ലാം കൂടി അരിഞ്ഞത് മുക്കാല്‍ കപ്പ്
മല്ലിയില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പച്ചക്കറികള്‍ കഴുകി ചെറുതായി അരിയുക. ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ആദ്യം മല്ലിയില വഴറ്റിയെടുക്കുക പിന്നീട് പച്ചക്കറികളെല്ലാം അതിലേക്കിട്ട് വഴറ്റുക. ഉപ്പ് ചേര്‍ക്കുക.
ഒരു പാത്രത്തില്‍ ഓട്‌സ് പൊടി, ഉപ്പ്, മഞ്ഞള്‍, കുരുമുളക് പൊടി, മല്ലിപ്പൊടി ചേര്‍ക്കുക. ഇവ മിക്‌സ് ചെയ്യുക. ഇതിലേക്ക് 3 ടേബിള്‍ സ്പൂണ്‍ പാല്‍ ചേര്‍ക്കുക. മുട്ട പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി പതപ്പിക്കുക. ഇതിലേക്ക് ഓട്‌സ് മാവ് മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. മീഡിയം ഫ്‌ളെയിമില്‍ നിലനിര്‍ത്തുക. പാന്‍ ആവശ്യത്തിന് ചൂടാകുമ്പോള്‍ മുട്ട ഓട്‌സ് മിശ്രിതം ഒഴിക്കുക. ഇതിനു ശേഷം പച്ചക്കറിക്കൂട്ടും പൊതിന ഇലയും എല്ലായിടത്തും വിതറുക. പച്ചക്കറികള്‍ മൃദുലമായി അമര്‍ത്തുക. വെന്ത് തുടങ്ങുമ്പോള്‍ മറുവശം തിരിച്ചിട്ട് വേവിക്കുക. വേണമെങ്കില്‍ കുരുമുളക് പൊടിയോ മറ്റ് മസാലകളോ ഓംലെറ്റിന് മുകളില്‍ വിതറിയും ഉപയോഗിക്കാം.