ചെർപ്പുളശ്ശേരി: ചളവറയിൽ ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. ചളവറ ഓട്ടുപാറ കുഞ്ഞാവ (70 എന്ന ബാപ്പുട്ടി ആണ് മരണപ്പെട്ടത്. ജുമുഅ നമസ്കാരം തുടങ്ങുന്നതിന്ന് തൊട്ട് മുമ്പ് കസേരയിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഡോക്ടറെ പള്ളിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ഫാത്തിമ, നഫീസ, അസ്മ, ഹംസ, റഹ്മത്ത്, ആമിന. മരുമക്കൾ: സൈതലവി, പരേതനായ അലിക്കുട്ടി, മഫീന, ഷംസുദ്ദീൻ.