മീഡിയ വണ്‍ വിലക്കിനെതിരേ സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഒറ്റയാള്‍ സമരം

Update: 2022-02-09 12:16 GMT

തിരുവനന്തപുരം: മീഡിയവണ്‍ സംപ്രേഷണം വിലക്കിയതില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയില്‍ ഒറ്റയാള്‍ പ്രതിഷേധം. ബാലരാമപുരം സ്വദേശിയായ ഒറ്റയാള്‍ സലീമാണ് സമരം നടത്തിയത്. കൈകള്‍ ബന്ധിച്ച് മീഡിയവണിന്റെ പ്രതീകാത്മക മൈക്കുമായി നടന്നായിരുന്നു പ്രതിഷേധം. കാരണം കൂടാതെയാണ് ചാനലിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയതെന്ന് ഒറ്റയാള്‍ സലീം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തോടെ സമാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും അകാരണമായി തടയുന്ന മീഡിയവണ്‍ ചാനല്‍ നിരോധനം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് ഒറ്റയാള്‍ സലീം പറഞ്ഞു.

മീഡിയവണ്‍ വിലക്കിനെതിരെ തിരുവനന്തപുരം ഏജീസ് ഓഫിസിന് മുന്നില്‍ നടന്ന മുസ്‌ലിം ഏകോപന സമിതിയുടെ പ്രതിഷേധ ധര്‍ണക്ക് ഒറ്റയാള്‍ സലീം അഭിവാദ്യം അര്‍പ്പിച്ചു. നേരത്തെ പൗരത്വ സമര കാലത്തും അദ്ദേഹം ഒറ്റയാള്‍ സമരം നടത്തിയിരുന്നു.

Similar News