ഭര്‍ത്താവ് ഒരു വര്‍ഷമായി ശൗചാലയത്തില്‍ പൂട്ടിയിട്ട യുവതിയെ രക്ഷപ്പെടുത്തി

യുവതി മാനസികമായി അസ്ഥിരയാണ് എന്നാണ് ഭര്‍ത്താവ് നരേഷ് പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നും അവരോട് സംസാരിച്ചുവെന്നും വനിതാ സംരക്ഷണ ഓഫീസര്‍ പറഞ്ഞു.

Update: 2020-10-15 05:15 GMT

പാനിപത് (ഹരിയാന): ഒരു വര്‍ഷത്തിലേറെയായി ഭര്‍ത്താവ് ശൗചാലയത്തില്‍ പൂട്ടിയിട്ട യുവതിയെ വനിതാ സംരക്ഷണ അധികൃതര്‍ രക്ഷപ്പെടുത്തി.റിഷ്പൂര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നാണ് അവശയായ യുവതിയെ വനിതാ സംരക്ഷണ,ബാലവിവാഹ നിരോധന ഓഫീസര്‍ രജനി ഗുപ്തയും സംഘവും മോചിപ്പിച്ചത്.

'ഒരു വര്‍ഷത്തിലേറെയായി ഒരു സ്ത്രീയെശൗചാലയത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് എനിക്ക് വിവരം ലഭിച്ചു. ഞാന്‍ എന്റെ സംഘത്തോടൊപ്പം ഇവിടെ എത്തിയപ്പോള്‍ അത് ശരിയാണെന്ന് ഞങ്ങള്‍ കണ്ടെത്തി. അവര്‍ ദിവസങ്ങളോളം ഒന്നും കഴിച്ചിട്ടില്ലെന്ന് തോന്നുന്നു,' രജനി ഗുപ്ത പറഞ്ഞു.

യുവതി മാനസികമായി അസ്ഥിരയാണ് എന്നാണ് ഭര്‍ത്താവ് നരേഷ് പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നും അവരോട് സംസാരിച്ചുവെന്നും വനിതാ സംരക്ഷണ ഓഫീസര്‍ പറഞ്ഞു. ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുവതിയെ പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News