ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കി

Update: 2021-01-25 19:32 GMT

മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കി. ആറു മേഖലകളിലെ ഫിനാന്‍സ്, അക്കൗണ്ടിഗ് ജോലികളിലാണ് ഏറ്റവും പുതിയതായി വിദേശികള്‍ക്ക് വിസവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്‍ഷ്വറന്‍സ് കമ്ബനികളിലെയും ഇന്‍ഷ്വറന്‍സ് ബ്രോക്കറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്ബനികളിലെയും ഫിനാന്‍ഷ്യല്‍, അഡ്മിനിസ്‌ട്രേറ്റിവ് തസ്തികകളാണ് സ്വദേശിവത്കരണം ശക്തമായി ഏര്‍പ്പെടുത്തിയത്.

ഷോപ്പിഗ് മാളുകള്‍ക്കുള്ളിലെ സ്ഥാപനങ്ങളിലെ വില്‍പന, അക്കൗണ്ടിഗ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍, സാധനങ്ങള്‍ തരംതിരിക്കല്‍ തുടങ്ങിയ ജോലികള്‍, വാഹന ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിഗ് തസ്തിക, പഴയതും പുതിയതുമായ വാഹനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകള്‍ എന്നിവയും സ്വദേശിവത്കരിച്ചിട്ടുണ്ടെന്ന് മന്ത്രിതല ഉത്തരവില്‍ പറയുന്നു. മലയാളികളെ കാര്യമായിതന്നെ ബാധിക്കുന്നതാണ് പുതിയ സ്വദേശിവത്കരണം.. ഇന്‍ഷ്വറന്‍സ് കമ്പനികളിലും ഇന്‍ഷ്വറന്‍സ് ബ്രോക്കറേജ് രംഗത്തും ഇതിനകം 80 ശതമാനത്തോളം സ്വദേശിവത്കരണം നടന്നുകഴിഞ്ഞു.




Similar News