ഒമിക്രോണ്‍; നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ വിവിധ ഹോട്ട് സ്‌പോട്ടുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശം നല്‍കി. സൗത്ത് ആഫ്രിക്കയില്‍ ലോകത്താദ്യമായി കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് പരിശോധനകള്‍ ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രികരെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിയന്ത്രണങ്ങളും ആരോഗ്യ നിര്‍ദേശങ്ങളും ശക്തമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായാണ് ഇന്ത്യയെ ലോക ആരോഗ്യ ഏജന്‍സികള്‍ കാണുന്നത്.
കൊവിഡ് വാക്‌സിനേഷന്‍ കവറേജ് കൂടുതല്‍ കാര്യക്ഷമമാക്കലും കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ കൃത്യതയോടെ പാലിക്കലുമാണ് ഏക മാര്‍ഗമായി മുന്നിലുളളതെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഓരോ സംസ്ഥാനങ്ങളോടും അന്താരാഷ്ട്ര യാത്രികരെ നിരീക്ഷിക്കുന്നതിന് സ്വന്തം നിലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് നിര്‍ദേശം നല്‍കി.
പരിശോധന ശക്തമാക്കി ഒമിക്രോണ്‍ വ്യാപനത്തെ തടയാമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും ഹോട്ട് സ്‌പോട്ടുകളെ കേന്ദ്രീകരിച്ച് നിയന്ത്രണമാണ് ഉദ്ദേശിക്കുന്നത്. ഹോട്ട് സ്‌പോട്ടുകളില്‍ പരിശോധന നൂറു ശതമാനമായി മാറ്റണം. പോസിറ്റീകുന്ന കേസുകള്‍ ജിനോം സ്വീകന്വന്‍സിങ്ങിന് അയക്കണം.
5 ശതമാനം പോസിറ്റിവിറ്റിയാക്കി മാറ്റാനാണ് നിര്‍ദേശിക്കുന്നത്. ആവശ്യമുള്ളയിടങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം.
രോഗബാധിതര്‍ക്ക് ചികില്‍സ വൈകിപ്പിക്കകരുതെന്നും നിര്‍ദേശത്തിലുണ്ട്.