ഒമിക്രോണ്‍ വ്യാപനം; സ്‌കൂളുകള്‍ അടച്ചേക്കുമെന്ന് സൂചന നല്‍കി മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി
മുംബൈ: ഒമിക്രോണ്‍ വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക് വാദ് പറഞ്ഞു. കൂടുതര്‍ പേര്‍ക്ക് രോഗം ബാധിക്കുകയാണെങ്കില്‍ സ്‌കൂളുകള്‍ പഴയ പോലെ വീണ്ടും ഓണ്‍ലൈന്‍ മോഡിലേക്ക് പോകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ ഒന്നു മുതലാണ് മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തനമാരംഭിച്ചത്.
'ഒമിക്‌റോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടരുകയാണെങ്കില്‍, സ്‌കൂളുകള്‍ വീണ്ടും അടച്ചുപൂട്ടാന്‍ ഞങ്ങള്‍ നിര്‍ദേശം നല്‍കിയേക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'- അവര്‍ പറഞ്ഞു.
രാജ്യത്ത് ഇതുവരെ 213 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ തന്നെ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്, 57 പേര്‍. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്, 54 പേര്‍. തെലങ്കാനയില്‍ 24 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.