രാജ്യത്ത് 1,270 പേര്‍ക്ക് ഒമിക്രോണ്‍; മഹാരാഷ്ട്രയില്‍ 450; തെക്കന്‍ സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍

Update: 2021-12-31 04:43 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 1,270 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്, 450 പേര്‍. 125 പേര്‍ രോഗമുക്തരായി.

രണ്ടാം സ്ഥാനത്ത് ഡല്‍ഹിയാണ് 320 പേര്‍. 57 പേര്‍ രോഗമുക്തരായി. ഗുജറാത്തില്‍ 97 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 42 പേര്‍ രോഗമുക്തരായി. രാജസ്ഥാനില്‍ 69 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. അതില്‍ 47 പേര്‍ രോഗമുക്തരായി.

തെക്കന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍, 109 പേര്‍. ആകെ ഒരാള്‍ മാത്രമാണ് രോഗമുക്തി നേടിയത്. തെലങ്കാന 62, ആന്ധ്ര 16, തമിഴ്‌നാട് 46, കര്‍ണാടക 34 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്.

രാജ്യത്ത് ഇതുവരെ 374 ഒമിക്രോണ്‍ രോഗികള്‍ രോഗമുക്തരായി. നവംബറിലാണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപോര്‍ട്ട് ചെയ്തത്.

കൊവിഡ് കേസുകളില്‍ രാജ്യത്ത് 27 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

Tags:    

Similar News