ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനുളളില്‍ 318 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 78,190 പേരാണ് വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ ചികില്‍സ തേടുന്നത്. 575 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് എണ്ണമാണ് ഇത്.
രാജ്യത്ത് ഇതുവരെ 213 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതില്‍ തന്നെ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്, 57 പേര്‍. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്, 54 പേര്‍. തെലങ്കാനയില്‍ 24 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ അതായത്, 0.22 ശതമാനമാണ് സജീവ രോഗികള്‍.
രാജ്യത്താകമാനം കഴിഞ്ഞ ദിവസം 6,906 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,42,01,966. രാജ്യത്തെ രോഗമുക്തി നിരക്ക് 98.40 ശതമാനം. മാര്‍ച്ച് 2020നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
രാജ്യത്ത് ഇതുവരെ 4,78,325 പേര്‍ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.51 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനം.
24 മണിക്കൂറിനുള്ളില്‍ 57,05,039 പേര്‍ രോഗമുക്തരായി. വാക്‌സിന്‍ എടുത്തവരുടെ ആകെ എണ്ണം 138.96 കോടി.