രാജ്യത്ത് 781 പേര്‍ക്ക് ഒമിക്രോണ്‍; ഡല്‍ഹിയില്‍ 238 പേര്‍ക്ക് രോഗബാധ

Update: 2021-12-29 05:09 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 781 പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതില്‍ 238 എണ്ണം ഡല്‍ഹിയിലാണ്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ് 167 പേര്‍ക്ക്. രാജ്യത്ത് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്.

ഇന്ന് 9,195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധയില്‍ 44 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് 143 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. മാര്‍ച്ച് 2020നു ശേഷം ഏറ്റവും കുറവ് രോഗബാധയാണ് ഇത്.

24 മണിക്കൂറിനുള്ളില്‍ 7,347 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,45,51,292.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനമാണ്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1 ശതമാനവും രേഖപ്പെടുത്തി.

കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു.

തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് വൈകീട്ട് പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ കാബിനറ്റ് യോഗം ചേരുന്നുന്നുണ്ട്. ഒമിക്രോണ്‍ വ്യാപനവും അതിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് വിഷയം.

Tags:    

Similar News