ജമ്മുവില്‍ മൂന്ന് പേര്‍ക്ക് ഒമിക്രോണ്‍; ആര്‍ക്കും വിദേശയാത്രാ ചരിത്രമില്ലെന്ന് ആരോഗ്യവകുപ്പ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ആര്‍ക്കും വിദേശയാത്രാ ചരിത്രമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ദേശീയ പകര്‍ച്ചവ്യാധി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു പേരുടെ സാംപിളുകളും ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്ത് മുഴുവന്‍ പേരോടും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്- ആരോഗ്യവകുപ്പിന്റെ ട്വീറ്റില്‍ പറയുന്നു.
നവംബര്‍ 30നാണ് സാംപിള്‍ ശേഖരിച്ചത്. പ്രദേശത്ത് കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടെന്നാണ് ഭയപ്പെടുന്നത്.