ഒമിക്രോണ്‍: യുഎസ്സില്‍ ആശുപത്രിപ്രവേശം 1 ലക്ഷം കടന്നു; വാക്‌സിനെടുക്കാത്തവരിലെ ആശുപത്രിപ്രവേശം മറ്റുള്ളവരേക്കാള്‍ എട്ടിരട്ടി
ന്യൂയോര്‍ക്ക്: കൊവിഡ് മൂലമുള്ള ആശുപത്രി പ്രവേശത്തില്‍ യുഎസ്സില്‍ റെക്കോര്‍ഡ് വര്‍ധന. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് റിപോര്‍ട്ട് ചെയ്തു. സപ്തംബര്‍ 2021ലാണ് നേരത്തെ ഇത്രയും പേരെ ആശുപത്രിയിലടച്ചത്.
ആശുപത്രിക്കിടക്കകളില്‍ നാലില്‍ മൂന്നും നിറഞ്ഞുകഴിഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഏഴില്‍ ഒരു രോഗി ആശുപത്രിയിലെത്തുന്നുണ്ട്. നേരത്തെ കൊവിഡ് തുടങ്ങി 67 ദിവസം കൊണ്ടാണ് ഇത്രയും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഓഹിയോ, ഡെലവയര്‍, ന്യൂജേര്‍ഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. ആശുപത്രി പ്രവേശവും കൂടുതല്‍ ഈ സംസ്ഥാനങ്ങളിലാണ്. വ്യോമിംഗിലും അലാസ്‌കയയിലും രോഗബാധിതരുടെ എണ്ണം കുറവാണ്. ഈ സംസ്ഥാനങ്ങളില്‍ 1 ലക്ഷത്തിന് 10 പേരാണ് ആശുപത്രിയിലുള്ളത്.
കുട്ടികളുടെ ആശുപത്രിപ്രവേശവും യുഎസ്സില്‍ കൂടുന്നുണ്ട്. ഓരോ ദിവസവും 500 പേര്‍ വച്ചാണ് ആശുപപത്രിയിലെത്തുന്നത്.
വാക്‌സിന്‍ എടുക്കാത്തവരിലെ ആശുപത്രി പ്രവേശം കൂടുതലാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. എടുത്തവരിലും എടുക്കാത്തവരിലും തമ്മില്‍ എട്ട് ഇരട്ടി വ്യത്യാസമുണ്ട്.
12-15 വയസ്സുകാരില്‍ ഫൈസറിന്റെ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.