മുംബൈ: ഒമിക്രോണ്‍ വ്യാപനം തീവ്രമായ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്രയും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇപ്പോഴും ഡല്‍റ്റ വകഭേദമാണ് കൂടുതലുള്ളതെങ്കിലും ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കാനിടയുണ്ടെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് 9 മണിക്കൂര്‍ കര്‍ഫ്യൂ ആണ് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്. രാത്രി ഒമ്പത് മണിക്ക് തുടങ്ങുന്ന കര്‍ഫ്യൂ രാവിലെ ആറിന് അവസാനിക്കും.
നൂറ് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.
കര്‍ഫ്യൂ സമയത്ത് അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംചേരുന്നതിനും വിലക്കുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്.
വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഓപണ്‍ എയറില്‍ 250 പേര്‍ക്ക് പരമാവധി പങ്കെടുക്കാം. ഹോട്ടല്‍, സ്പ, തിയ്യറ്ററുകള്‍ എന്നിവയില്‍ ശേഷിയുടെ 50 ശതമാനം പേര്‍ക്കേ പ്രവേശനമുണ്ടാവൂ.
സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയ്ക്ക് മുമ്പ് മധ്യപ്രദേശ്, യുപി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.