ഒമിക്രോണ്‍ സ്ഥിരീകരിച്ച സൊമാലിയന്‍ പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു

സൊമാലിയയില്‍ നിന്ന് ഡിസംബര്‍ 12ന് ഹൈദരാബാദിലെത്തിയ വിദ്യാര്‍ഥിയെയാണ് ബുധനാഴ്ച കാണാതായത്.

Update: 2021-12-15 17:38 GMT

ഹൈദരാബാദ്: കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച 23 കാരനായ സോമാലിയന്‍ പൗരന്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. സൊമാലിയയില്‍ നിന്ന് ഡിസംബര്‍ 12ന് ഹൈദരാബാദിലെത്തിയ വിദ്യാര്‍ഥിയെയാണ് ബുധനാഴ്ച കാണാതായത്. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തിന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ആശുപത്രിയില്‍ നിന്ന് സൊമാലിയന്‍ വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഹൈദരാബാദ് സിറ്റി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാരും ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരും ഇയാളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ്. കാണാതായ ആളുടെ ചിത്രം പോലിസ് സംഘത്തിന് കൈമാറിയിട്ടുണ്ട്.

കാണാതായ സോമാലിയന്‍ പൗരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും ബന്ധപ്പെടാനുമുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.


Tags:    

Similar News