ന്യൂഡല്‍ഹി; നഗരങ്ങളില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. പല വന്‍ നഗരങ്ങളും കൊവിഡ് വ്യാപനത്തിന്റെ പിടിയിലാണ്. പക്ഷേ, മെട്രോകളില്‍ ഒമിക്രോണിന്റെ പിടിയിലാണ്. ജിനോം കണ്‍സോര്‍ഷ്യമായ ഇന്‍സോഗോഗാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
സാര്‍സ് കോവ് 2- ജിനോം കണ്‍സോര്‍ഷ്യമാണ് ഇന്‍സോഗോഗ് എന്ന പേരില്‍ അറിയപ്പെടുന്നത്. ആവശ്യമായ കൊവിഡ് നിയന്ത്രണ പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൡലെ പ്രസരണത്തിന്റെ രീതികള്‍ കണ്‍സോര്‍ഷ്യം പഠനവിധേയമാക്കിയിരുന്നു.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വിവിധ വകഭേദങ്ങളുണ്ടെങ്കിലും മെട്രോകള്‍ ഒമിക്രോണ്‍ പിടിയിലാണെന്ന് ഇന്‍സാകോഗ് ബുള്ളറ്റിന്‍ പറയുന്നു.
ഇപ്പോഴും രാജ്യത്തെ ഒമിക്രോണ്‍ ബാധ ലക്ഷണങ്ങളില്ലാത്തതും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവയുമാണ്. ഐസിയുവിലാക്കുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ട്.