ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികത്തില്‍ ദീപം തെളിയിച്ചു

താനൂര്‍ ഫ്രീഡം സ്‌ക്വയറില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ പി ടി അക്ബര്‍ ഉദ്ഘാടനം ചെയ്തു

Update: 2021-10-30 16:45 GMT

താനൂര്‍: മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷിക മാസാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി ദീപം തെളിയിക്കല്‍ നടത്തി. ലഹരിയില്‍ നിന്നും മോചനം, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന മുദ്രാവാക്യവുമായി വിമുക്തി മിഷന്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായാണ് താനൂരില്‍ പരിപാടി സംഘടിപ്പിച്ചത്. താനൂര്‍ ഫ്രീഡം സ്‌ക്വയറില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ പി ടി അക്ബര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഇ കുമാരി അധ്യക്ഷതവഹിച്ചു. അസി. ഇന്‍സ്‌പെക്ടര്‍ ഫസല്‍ റഹ്മാന്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഗണേശന്‍ അജിത് കുമാര്‍, തിരൂര്‍ എക്‌സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടര്‍ ഒ സജിത സംസാരിച്ചു. 152 ദീപങ്ങള്‍ തെളിയിച്ചു.

Tags:    

Similar News