സോനെപട്ട്: സംയുക്ത കിസാന്‍ മോര്‍ച്ച ജൂണ്‍ 26ന് രാജ്യവ്യാപകമായി രാജ്ഭവനുകള്‍ വളയുന്നു. കാര്‍ഷക നിയമത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ ഭാഗമായാണ് രാജ്ഭവനുകള്‍ക്കു മുന്നില്‍ പ്രതിഷേധിക്കുന്നത്.
1975 ജൂണ്‍ 26 നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമാണ് അത്. ഇപ്പോഴത്തെ അവസ്ഥയും ഏറെ വ്യത്യസ്തമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. അതിനും പുറമെ ജൂണ്‍ 26ന് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരേ പ്രഖ്യാപിച്ച സമരം ഏഴ് മാസം പിന്നിടുകയാണ്. അതിന്റെ കൂടി ഭാഗമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്- ആള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് ഇന്ദ്രജിത് സിങ് പറഞ്ഞു.
പ്രതിഷേധ ദിനത്തില്‍ രാഷ്ട്രപതിക്കുള്ള മെമ്മോറാന്‍ഡം അതത് ഗവര്‍ണര്‍മാര്‍ക്കു കൈമാറും.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നവംബര്‍ അവസാനമാണ് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടങ്ങിയത്.