നബിദിനത്തിൽ ഫാറൂഖ് അബ്ദുല്ലയുടെ ഹസ്രത്ത് ബാൽ യാത്ര തടഞ്ഞു

Update: 2020-10-30 14:54 GMT

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ നബിദിനത്തില്‍ ശ്രീനഗറിലെ ഹസ്രത്ബാലില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കാതെ തടഞ്ഞതായി നാഷണല്‍ കോണ്‍ഫറന്‍സ്. ആരാധന നടത്തുന്നതിനുള്ള മൗലികാവകാശം ലംഘിച്ചതിനെ അപലപിക്കുന്നതായും നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കി. ഫാറൂഖ് അബ്ദുല്ലയെ ആരാധനയില്‍ നിന്ന് വിലക്കിയ നടപടിക്കെതിരെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും രംഗത്തു വന്നു.

''ഫാറൂഖ് സാഹിബിനെ നബിദിനത്തില്‍ ഹസ്രത്ബാലില്‍ പ്രാര്‍ഥന നടത്തുന്നത് നിന്ന് തടഞ്ഞ സംഭവം ഇന്ത്യന്‍ സര്‍ക്കാറിന്റെ ആഴത്തിലുള്ള അനാസ്ഥയെയും ജമ്മുകശ്മീരോടുള്ള അവരുടെ സമീപനത്തെയും തുറന്നുകാട്ടുന്നതാണ്. ഇത് ഞങ്ങളുടെ അവകാശങ്ങളുടെ കടുത്ത ലംഘനവും അങ്ങേയറ്റം അപലപനീയവുമാണ്.'' -മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

Tags:    

Similar News