ഒരു ബൂത്ത്, നൂറ് വോട്ടുകള്‍: ഉത്തരാഖണ്ഡില്‍ മുസ് ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ പ്രത്യേക കാംപയിനുമായി ബിജെപി

Update: 2021-11-24 09:20 GMT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപിയുടെ സാന്നിധ്യവും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയും ഉറപ്പാക്കാനൊരുങ്ങി ബിജെപി. ഒരു ബൂത്തില്‍ നിന്ന് ചുരുങ്ങിയത് നൂറ് വോട്ടെങ്കിലും ലഭിക്കുന്ന തരത്തില്‍ പുതിയ കാംപയിന്‍ വികസിപ്പിക്കാനാണ് പദ്ധതി. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ ാേര്‍ച്ചയ്ക്കാണ് ചുമതല.

മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കാംപയിന്‍ നടത്തുക.

ഒരു ബൂത്ത്, നൂറ് വോട്ടുകള്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന കാംപയിനിലൂടെ ബിജെപിക്ക് ചുരുങ്ങിയത് നൂറ് വോട്ടെങ്കിലും ഓരോ ബൂത്തില്‍ നിന്നും കണ്ടെത്താനാണ് ശ്രമമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച നാഷണല്‍ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും വരെ ഈ കാംപയില്‍ തുടരും. പുതിയ കാംപയില്‍ മുസ് ലിംകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും സിദ്ദിഖി പറഞ്ഞു.

ഓരോ പ്രദേശത്തും കയറിയിറങ്ങി നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞുമനസ്സിലാക്കുകയാണ് ഒരു പദ്ധതി. മോദി സര്‍ക്കാര്‍ ഇത്രകാലമായിട്ടും ഒരു സമുദായത്തോടും വിവിചേനം കാണിച്ചിട്ടില്ലെന്നും മറിച്ചുള്ളവ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡില്‍ 15 ശതമാനമാണ് മുസ് ലികള്‍, സിഖുകാര്‍ 3 ശതമാനമുണ്ട്. മറ്റെല്ലാ ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ഒരു ശതമാനത്തില്‍ താഴെ വരും. .

അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 

Tags:    

Similar News