കെപിസിസി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ഉമ്മന്‍ചാണ്ടിയടക്കം പത്ത് പേര്‍; എം എം ഹസനെ ഒഴിവാക്കി

Update: 2021-01-19 17:37 GMT

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടിയെ ചെയര്‍മാനാക്കി കെപിസിസി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ചു. പത്തുപേരടങ്ങുന്നതാണ് സമിതി. മുന്‍ കെപിസിസി പ്രസിഡന്റ് യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസനെ ഒഴിവാക്കിയിട്ടുണ്ട്.

ഹസന്‍ ഒഴിച്ച്, താരതമ്യേനെ പുതിയ നേതാവായ തരൂര്‍ അടക്കം ഒട്ടുമിക്കരും സമിതിയില്‍ അംഗമാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, കേന്ദ്ര സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, വി എം സുധീരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ തുടങ്ങിയവരാണ് മറ്റംഗങ്ങള്‍.

അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുകയാണ് സമിതിയുടെ പ്രഥമിക ചുമതല. സമിതി യോഗംചേര്‍ന്ന് ആവശ്യമായ പദ്ധതികളും തീരുമാനങ്ങളും കൈക്കൊള്ളും. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ സമിതയുടെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനുവേണ്ടി പ്രത്യേക സമിതികളും ഉണ്ടാക്കുമെന്നും വാര്‍ത്തയുണ്ട്.

കോണ്‍ഗ്രസ്സിന്റെ നയപരിപാടികളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള എംഎം ഹസനെപ്പോലുള്ളവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയം.

Tags:    

Similar News