തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളും അതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളെയും വാര്‍ഡുകളെയും കന്‍ഡെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് തിരക്കുകൂട്ടി സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ജൂണ്‍ ഒന്നിനു തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിവിധ തലത്തില്‍ തുടങ്ങിയതിനാല്‍ അത് കുറച്ചുകാലം കൂടി തുടരുകയാണ് നല്ലതെന്ന് സര്‍ക്കാര്‍ കരുതുന്നു.
സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തീരുമാനം സംസ്ഥാന തലത്തില്‍ തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.