ഓപറേഷന്‍ ഗംഗ; യുക്രെയ്‌നില്‍ നിന്ന് നാളെ ഇന്ത്യയിലെത്തുന്നത് 11 വിമാനങ്ങള്‍
ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശ സേന നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് സംഘര്‍ഷം മൂര്‍ച്ഛിച്ച യുക്രയെനിലെ ഇന്ത്യക്കാരുമായി ഞായറാഴ്ച 11 വിമാനങ്ങള്‍ ഡല്‍ഹിയിലെത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ഈ വിമാനങ്ങളിലാകെ 2200 പേരെ നാട്ടിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇന്ന് 3,000 പേര്‍ നാട്ടിലെത്തിയിട്ടുണ്ട്. 15 വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിച്ചത്.
ഇതിനുവേണ്ടി 12 യാത്രാവിമാനങ്ങളും 3 വ്യോമസേനയുടെ വിമാനങ്ങളും ഉപയോഗിച്ചു.
ഫെബ്രുവരി 24 മുതല്‍ യുക്രെയ്ന്‍ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്.
യുക്രെയ്‌നില്‍ കുടങ്ങിയവരെ റൊമാനിയ, ഹംഗറി, സ്ലോവാക്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് നാട്ടിലെത്തിച്ചുകൊണ്ടിരിക്കുന്നത്.