ഒടിടി പ്ലാറ്റ്‌ഫോം: മാര്‍ഗനിര്‍ദേശം ഉടനെന്ന് മന്ത്രി ജാവ്‌ദേക്കര്‍

Update: 2021-01-31 08:35 GMT

ന്യൂഡല്‍ഹി: ഓവര്‍ ദി ടോപ്പ് പ്ലാറ്റ്‌ഫോമുമായി  ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി ജാവ്‌ദേക്കര്‍. ഒടിടി പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിടുക്കപ്പെട്ട നീക്കം. 

''ഒടിടി പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സീരിയലുകളെ കുറിച്ച് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. ഒടിടി പ്ലാറ്റ് ഫോം പ്രസ് കൗണ്‍സില്‍ ആക്റ്റിന്റെയോ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയന്ത്രണ ആക്റ്റിന്റെയോ സെന്‍സര്‍ ബോര്‍ഡിന്റെയോ പരിധിയില്‍ വരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഒരു മാര്‍ഗനിര്‍ദേശം ഉടന്‍ പുറപ്പെടുവിക്കും- അദ്ദേഹം പറഞ്ഞു.

സിനിമാഹാളുകളില്‍ ഫെബ്രുവരി ഒന്നു മുതല്‍ സീറ്റുകളിലും ആളെ കയറ്റാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊവിഡ് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

Tags:    

Similar News