അയോധ്യ രാമക്ഷേത്ര വഴികളിലെ 4000 വിളക്കുകള്‍ മോഷ്ടിച്ചു; 50 ലക്ഷത്തിന്റെ നഷ്ടമെന്ന് കരാറുകാരന്‍

Update: 2024-08-14 12:30 GMT

അയോധ്യ: അയോധ്യയിലെ ക്ഷേത്രവഴികളില്‍ സ്ഥാപിച്ച ലൈറ്റുകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കരാറുകാരന്‍. 3800 ബാംബു ലൈറ്റുകളും 36 ഗോബോ ലൈറ്റുകളുമാണ് മോഷ്ടിക്കപ്പെട്ടത്. രാമ പാതയിലും ഭക്തി പാതയിലുമുള്ള ലൈറ്റുകളാണ് ഇത്തരത്തില്‍ മോഷ്ടിച്ചത്. ലൈറ്റുകള്‍ സ്ഥാപിച്ച കരാറുകാരനാണ് വിവരം പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലിസ് കേസെടുക്കുകയായിരുന്നു. ജനുവരി 22 ന് നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഒരുക്കുന്നതിൻ്റെ ഭാഗമായി ഒരു പ്രധാന നവീകരണ പദ്ധതിയുടെ ഭാഗമായാണ് വിളക്കുകൾ സ്ഥാപിച്ചത്.

രാമപാതയില്‍ 6800 ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഭക്തപാതയില്‍ 96 ലൈറ്റുകളുമുണ്ടായിരുന്നു. യഷ് എന്റര്‍െ്രെപസസ് ആന്‍ഡ് കൃഷ്ണ ഓട്ടോമൊബൈല്‍ എന്ന സ്ഥാപനമാണ് അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.കരാറുകാരനായ ശേഖര്‍ ശര്‍മ്മയുടെ പരാതിപ്രകാരം 3800 ബാംബു ലൈറ്റുകളും 36 ഗോബോ പ്രൊജക്ടര്‍ ലൈറ്റുകളും മോഷണം പോയിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതിന് പോലിസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.കരാര്‍ കമ്പനിക്ക് ലൈറ്റുകള്‍ നഷ്ടമായ വിവരം മെയില്‍ തന്നെ അറിഞ്ഞിരുന്നുവെന്നും എന്നാല്‍, ഇപ്പോഴാണ് പരാതി നല്‍കിയതെന്നുമാണ് റിപോര്‍ട്ട്. അതേസമയം, ലൈറ്റുകള്‍ നഷ്ടമായതിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ യുപി പോലിസ് ഇതുവരെ തയാറായിട്ടില്ല.



Tags:    

Similar News