ഓക്‌സിജന്‍ ക്ഷാമം: വരാണസിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് 9 രോഗികളെ ബിഎച്ച്‌യു ട്രോമ കെയര്‍ കേന്ദ്രത്തിലേക്ക് മാറ്റി

Update: 2021-04-23 04:09 GMT

വരാണസി: ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ ദ്രവ ഓക്‌സിജന്‍ ക്ഷാമം തുടരുന്നു. വരാണസിയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് 9 രോഗികളെ ബിഎച്ച്‌യു ട്രോമ കെയര്‍ ആശുപത്രിയിലേക്ക് മാറ്റി.

വരാണസിയിലെ ത്രിമൂര്‍ത്തി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബിഎച്ച്‌യു അധികൃതരെ ഓക്‌സിജന്‍ അപര്യാപ്തയെ കുറിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി. രോഗികളെ മാറ്റുമ്പോള്‍ ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നല്‍കാനുള്ള ഓക്‌സിജന്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

രോഗികളെ മാറ്റേണ്ടിവരുമെന്ന് വെറും ഒരു മണിക്കൂര്‍ മുന്നാണ് ആശുപത്രി അധികൃതര്‍ തങ്ങളെ അറിയിച്ചതെന്ന് രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കൊവിഡ് ചികില്‍സയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഓക്‌സിജന്‍.

Tags:    

Similar News